ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍. ഓപ്പണ്‍ എഐയിലെ മുന്‍ ഗവേഷകനായ സുചിര്‍ ബാലാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുചിര്‍ ബാലാജി മരണപ്പെട്ടത് നവംബര്‍ 26നായിരുന്നു. എന്നാല്‍ മരണ വിവരം ഇപ്പോഴാണ് പുറത്തറിയുന്നത്. ആത്മഹത്യ എന്നാണ് സംഭവത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് പറയുന്നത്.
യുവാവുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തവരും അറിയിച്ചതിനു പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഓപ്പണ്‍ എ ഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുചിര്‍ ബാലാജി രംഗത്ത് എത്തിയത്. എഐ മോഡലുകള്‍ ഗുരുതരമായ പകര്‍പ്പവകാശ ലംഘനങ്ങള്‍ നടത്തുന്നു എന്നാണ് സുജീര്‍ പറഞ്ഞത്.
ഓപ്പണ്‍ എഐയിലെ ജോലി രാജിവച്ച ശേഷമായിരുന്നു സുചിര്‍ വിമര്‍ശനങ്ങള്‍ നടത്തിയത്. ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിന് കമ്പനി മതിയായ അനുമതി നേടിയിട്ടില്ലെന്നും സുജിത് ആരോപിച്ചിരുന്നു.