യൂട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 22 ഓഗസ്റ്റ് 2024 (20:03 IST)
യൂട്യൂബിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂട്യൂബിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ സബ്‌സ്‌ക്രൈബ് ആകുന്ന യൂട്യൂബ് ചാനല്‍ ആയിരിക്കുകയാണ് റൊണാള്‍ഡോയുടേത്. 90 മിനിറ്റ് കൊണ്ടാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ വീഡിയോ താരം പോസ്റ്റ് ചെയ്തത് ബുധനാഴ്ച വൈകുന്നേരമായിരുന്നു. വീഡിയോ പോസ്റ്റ് ചെയ്ത് 40 മിനിറ്റ് കഴിഞ്ഞ് ആകുമ്പോഴേക്കും മൂന്ന് ലക്ഷം പേര്‍ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തു. ഓരോ മിനിറ്റിലും പതിനായിരക്കണക്കിന് പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.
 
ഇപ്പോള്‍ യൂട്യൂബ് ചാനലിന് ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ ലഭിച്ചിരിക്കുകയാണ്. ഇതിന്റെ സന്തോഷവും താരം തന്നെ യൂട്യൂബിലൂടെ പങ്കുവെച്ചു. 'എന്റെ കുടുംബത്തിന് ഒരു സമ്മാനം, എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും നന്ദി' എന്ന് താരം കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article