പപ്പാ എവിടെ പോയെന്ന് അര്‍ജുന്റെ മകനോട് യൂട്യൂബ് ചാനല്‍ അവതാരികയുടെ ചോദ്യം; കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 29 ജൂലൈ 2024 (09:05 IST)
പപ്പാ എവിടെ പോയെന്ന് അര്‍ജുന്റെ മകനോട് യൂട്യൂബ് ചാനല്‍ അവതാരികയുടെ ചോദ്യം ചെയ്യലില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മകനോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് വീഡിയോ പുറത്തുവിട്ട യൂട്യൂബ് ചാനലിനെതിരെയാണ് ബാലാ കമ്മീഷന്‍ കേസെടുത്തത്. രണ്ടു വയസ്സുകാരനായ കുട്ടിയോട് മോശമായ രീതിയിലുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് നടപടി. മഴവില്‍ കേരളം എക്‌സ്‌ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് സ്വദേശിയായ സിനില്‍ ദാസ് ആണ് പരാതി നല്‍കിയത്. 
 
കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും മനുഷ്യത്വരഹിതമായ ചോദ്യങ്ങള്‍ ചോദിച്ചുവെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ റിപ്പോര്‍ട്ട് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കുഞ്ഞിന്റെ നേരെ മൈക്കുമായി ചെന്ന് പപ്പ എവിടെപ്പോയി എന്ന് ചോദിക്കുകയായിരുന്നു. പപ്പ ലോറിയില്‍ പോയെന്ന് കുട്ടി പറയുമ്പോള്‍ ലോറിയില്‍ എവിടെപ്പോയി എന്നാണ് അവതാരിക ചോദിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍