ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 14 ഫെബ്രുവരി 2025 (17:40 IST)
ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വത്തിക്കാനിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കൂടുതല്‍ ചികിത്സയുടെ ആവശ്യത്തിന് വേണ്ടിയാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്വാസികളുമായി ഇന്നും മാര്‍പാപ്പ കൂടി കാഴ്ച നടത്തിയിരുന്നു.
 
കഴിഞ്ഞ ദിവസം കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നടപടിക്കെതിരെ മാര്‍പാപ്പ പ്രതികരിച്ചിരുന്നു. കുടിയേറ്റക്കാര്‍ കുറ്റവാളികളല്ലെന്നും യുദ്ധം മൂലവും പ്രകൃതിക്ഷോഭവം മൂലവും പട്ടിണികൊണ്ടും മനുഷ്യന്‍ മറ്റുസ്ഥലം തേടി വന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നത് നല്ലരീതിയില്‍ അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍