ഫ്രാന്‍സിസ് മാര്‍പാപ്പയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഏഴുപേര്‍ ഇന്തോനേഷ്യയില്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍

ശനി, 7 സെപ്‌റ്റംബര്‍ 2024 (10:42 IST)
ഫ്രാന്‍സിസ് മാര്‍പാപ്പയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഏഴുപേര്‍ ഇന്തോനേഷ്യയില്‍ അറസ്റ്റിലായി. ഇന്തോനീഷ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മാര്‍പാപ്പ ഇസ്തിഖ്‌ലാല്‍ മസ്ജിദിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ രോഷംകൊണ്ടാണ് ആക്രമണത്തിനു പദ്ധതിയിട്ടതെന്ന് പൊലീസ് വക്താവ് അറിയിച്ചു. പിടിയിലായവരില്‍ ഒരാള്‍ ഭീകരപ്രവര്‍ത്തകനും വിരാന്റോയില്‍ മുന്‍പ് നടന്ന ആക്രമണത്തിലെ പ്രതിയുമാണ്.
 
ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെ മാര്‍പാപ്പയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യയിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍