വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ബെംഗളൂരു നഗരത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വില്‍പനയും നിരോധിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (20:03 IST)
വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ബെംഗളൂരു നഗരത്തില്‍ മൃഗങ്ങളെ കൊല്ലുന്നതും ഇറച്ചി വില്‍പനയും നിരോധിച്ചു. ഇത് സംബന്ധിച്ച് ഗ്രേറ്റര്‍ ബാംഗ്ലൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാധ്യമക്കുറിപ്പ് പുറത്തിറക്കി. ബിബിഎംപി ജോയിന്റ് ഡയറക്ടറുടെ പേരിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
വൈദ്യുത അപകടങ്ങള്‍ തടയുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ബെസ്‌കോം ട്വീറ്റ് ചെയ്തു. ഘോഷയാത്രയില്‍ റോഡരികിലെ വൈദ്യുതി ലൈനുകള്‍ ഉയര്‍ത്താന്‍ ശ്രമിക്കരുത് , ഘോഷയാത്രയുടെ വഴിയെക്കുറിച്ച് പോലീസിനെ മുന്‍കൂട്ടി അറിയിക്കുക എന്നീ നിര്‍ദേശങ്ങളും ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍