അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഫെബ്രുവരി 2025 (13:45 IST)
അനധികൃത കുടിയേറ്റക്കാര്‍ എല്ലാം കുറ്റക്കാരല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുടിയേറ്റക്കാരെ നാടുകടത്തുന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് വിപത്തായിരിക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു. 
 
അനധികൃത കുടിയേറ്റം തടയാനുള്ള മാര്‍ഗം ഇതല്ലെന്നും കൊടും പട്ടിണിയും ചൂഷണവും പ്രകൃതിദുരന്തവും കാരണം രക്ഷ തേടി വന്നവരെ നാടുകടത്തുന്നത് അവരുടെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരെ കുറ്റവാളികളായി കണ്ട് നാടുകടത്തുന്നതിനോട് മനസ്സാക്ഷിയുള്ളവര്‍ക്ക് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍