India- canada: കാനഡയുടേത് ഇന്റലിജന്‍സ് വിവരങ്ങള്‍ മാത്രമെന്ന് വിദേശകാര്യമന്ത്രാലയം, തെളിവ് എവിടെയെന്ന് ഇന്ത്യ

അഭിറാം മനോഹർ
വ്യാഴം, 17 ഒക്‌ടോബര്‍ 2024 (11:53 IST)
ഖലിസ്ഥാന്‍ വിഘടനവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് കാനഡയുടെ ആരോപണത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. ഇന്ത്യയ്ക്കും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ കാനഡ ഉന്നയിച്ചെങ്കിലും ആരോപണങ്ങളില്‍ തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ ആവര്‍ത്തിച്ചു.
 
ഖലിസ്ഥാന്‍ വിഘടനവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചപ്പോൾ ശക്തമായ തെളിവുകള്‍ ഇല്ലെന്നും രഹസ്യാന്വേഷണ വിവരം മാത്രമാണുള്ളതെന്നും എന്നാല്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു കാനഡ പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. ഇതോടെ ഇന്ത്യ- കാനഡ ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രിക്ക് മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article