സ്‌പൈഡര്‍മാന്റേത് പോലുള്ള പശ കണ്ടുപിടിച്ച് ശാസ്ത്രലോകം!

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (20:13 IST)
കൊച്ചുകുട്ടികള്‍ മുതല്‍ ഒരുപാട് പേരുടെ ആരാധനാ പാത്രമാണ് സ്‌പൈഡര്‍മാന്‍. അതില്‍ സ്‌പൈഡര്‍മാന്‍ ദൂരെയുള്ള വസ്തുക്കളെ എടുക്കാനും ചുമരുകളില്‍ അള്ളിപ്പിടിച്ച് കയറുന്നതിനും വിരലിലെ പശയാണ് ഉപയോഗിക്കുന്നത്. അതുപോലൊരു പശയുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സ്‌പൈഡര്‍മാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇത്തരത്തില്‍ ഒരു പശ കണ്ടുപിടിച്ചിരിക്കുന്നത്. പശപോലെ വസ്തുക്കളില്‍ ഒട്ടിപ്പിടിച്ച് പിന്നീട് നൂലായി മാറുന്ന ഒരു പ്രത്യേകതരം പശയാണ് ശാസ്ത്രലോകം കണ്ടുപിടിച്ചിരിക്കുന്നത്. ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പശയുടെ കണ്ടുപിടിത്തത്തിന് പിന്നില്‍. 
 
ഭാരമുള്ള വസ്തുക്കള്‍ എടുത്തു ഉയര്‍ത്താന്‍ സാധിക്കുന്ന ഈ കൃത്രിമ നാര് പോലുള്ള പശയുടെ കണ്ടുപിടിത്തത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇതിനെ സ്‌പൈഡര്‍മാന്‍ സ്റ്റിക്കി വെബ് ഗാഡ്ജറ്റ് എന്നാണ് ശാസ്ത്രലോകം അഭിസംബോധന ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍