കോവിഡ് സുരക്ഷ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്

ജോൺസി ഫെലിക്‌സ്
വ്യാഴം, 8 ഏപ്രില്‍ 2021 (10:20 IST)
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഏപ്രിൽ 11 മുതൽ 28 വരെയാണ് വിലക്കുണ്ടാവുക.
 
വിലക്ക് താൽക്കാലികമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൺ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ന്യൂസിലൻഡ് പൗരന്മാർക്കും വിലക്ക് ബാധകമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article