അഴിമതിക്കേസിൽ പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തുവർഷം തടവ്. ഷെരീഫിന് പത്ത് വർഷവും മകൾ മറിയത്തിന് ഏഴ് വർഷവും മരുമകൻ മുഹമ്മദ്സഫ്ദറിന്ഒരു വർഷവുമാണ് തടവ്.
തടവ്ശിക്ഷയ്ക്കൊപ്പം ഷെരീഫിന് 8 മില്യൺ പൗണ്ടും മറിയത്തിന് 2 മില്യൺ പൗണ്ട്പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. അവൻഫീൽഡ് അഴിമതി കേസിലാണ് ഷെരീഫിനും ബന്ധുക്കള്‍ക്കും പാക് അക്കൗണ്ടബിലിറ്റി കോടതി തടവുശിക്ഷ വിധിച്ചത്.
ഷെരീഫിനെതിരായ നാല് അഴിമതിക്കേസുകളില്‍ ഒന്നിലാണ് കോടതി വിധി പറഞ്ഞത്. വിധി പ്രസ്താവം ഒരാഴ്ചത്തേക്ക് നീട്ടി വയ്‌ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
ലണ്ടനിലെ അവെന്‍ഫീല്‍ഡ് ഹൗസിലുള്ള നാല് ഫ്‌ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് നവാസ് ഷെരീഫിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരിക്കുന്നത്.
പാകിസ്ഥാനില്‍ ജൂലൈ 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി പുറത്ത് വരുന്നത്.