ശരീരഭാരം 20 കിലോ കുറച്ചു, മുടി വെട്ടി; കിം ജോങ് ഉന്നിന്റെ പുതിയ രൂപം വൈറല്‍

Webdunia
വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (15:43 IST)
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുത്തന്‍ ലുക്കില്‍ പൊതുവേദിയില്‍. മെലിഞ്ഞ് ഊര്‍ജ്ജസ്വലതയോടെയാണ് പുതിയ ചിത്രങ്ങളില്‍ കിം ജോങ് ഉന്നിനെ കാണപ്പെടുന്നത്. ഏകദേശം 20 കിലോ ശരീരഭാരമാണ് കിം ജോങ് ഉന്‍ കുറച്ചിരിക്കുന്നത്. മുടിയും വെട്ടിയിട്ടുണ്ട്. ഉത്തര കൊറിയയുടെ 73-ാം സ്ഥാപക വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്നലെ അര്‍ധരാത്രി നടത്തിയ സൈനിക പരേഡില്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു കിം. ക്രീം നിറത്തിലുള്ള സ്യൂട്ടും തിളങ്ങുന്ന വെളുത്ത ടൈയും ധരിച്ച് സ്‌ക്വയറിലൂടെ കിം നടന്നുനീങ്ങി. തനിക്ക് പൂക്കള്‍ സമ്മാനിച്ചു സ്വീകരിച്ച കുട്ടികളെ കിം ജോങ് ഉന്‍ ചുംബിക്കുകയും ചെയ്തു. കിമ്മിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നേരത്തെ ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍ണ ആരോഗ്യവാനായി പൊതുവേദിയില്‍ വീണ്ടും കിം പ്രത്യക്ഷപ്പെട്ടതോടെ ഉത്തര കൊറിയക്കാരുടെ ആശങ്ക അകലുകയാണ്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article