കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം

Webdunia
വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (15:29 IST)
കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പാളയം മൊയ്തീന്‍ പള്ളിക്ക് സമീപത്താണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരു ചെരുപ്പ് കടയില്‍ നിന്നാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ഇവിടെ നിരവധി കടകളുള്ളതിനാല്‍ സമീപത്തുള്ള കടകളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാസേന. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിച്ച കടകളില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെരുപ്പ് കടയുടെ സമീപത്തെ കടയില്‍ ഒരു സ്ത്രീമാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ഫയര്‍ഫോഴ്സ് പെട്ടന്ന് തന്നെ പുറത്തെത്തിച്ചു. മിഠായിത്തെരുവിലെ തീപിടിത്തം തുടര്‍കഥയാകുകയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article