പാഠപുസ്‌തകത്തിൽ സവർക്കറും ഗോൾവാക്കറും: കണ്ണൂർ സർവകലാശാലയിലെ പി‌ജി സിലബസ് വിവാദത്തിൽ

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (20:35 IST)
കണ്ണൂർ സർവകലാശാലയുടെ പി.ജി സിലബസിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറിനെയും ഹിന്ദുമഹാസഭാ നേതാവ് വിഡി സവർക്കറിനെയും ഉൾപ്പെടുത്തിയത് വിവാദത്തിൽ.
 
പബ്ലിക്ക് അഡ‍്മിനിസ്ട്രേഷൻ പി ജി മൂന്നാം സെമസ്റ്ററിലാണ്  രാജ്യത്തിൻ്റെ ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആണെന്നും പരാമര്‍ശനങ്ങളുള്ള പുസ്‌തകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിഡി സവർക്കറിന്റെ ആരാണ് ഹിന്ദുഎം.എസ് ​ഗോൾവാക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് ( Bunch of Thoughts), വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ് (We or Our Nationhood Defined), ബൽരാജ് മധോകിന്റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ (Indianisation?: What, why, and how) എന്നീ പുസ്തകങ്ങളാണ് സിലബസിലുള്ളത്.
 
അക്കാദമിക് പുസ്‌തകങ്ങൾ എന്ന നിലയിൽ പരിഗണിക്കാത്ത ബുക്കുകളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നാണ് ഇതിനെതിരെ ആക്ഷേപമുയർന്നിരിക്കുന്നത്. ബോർഡ് ഒഫ് സ്റ്റഡീസ് രൂപീകരിക്കാതെ സിലബസ് തയ്യാറാക്കിയെന്നും പരാതിയുണ്ട്. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ബ്രണ്ണൻ കോളജിൽ മാത്രമാണുള്ളത്. ബ്രണ്ണൻ കോളേജിലെ  ഡിപ്പാർട്ട്‌മെന്റ് തലവൻമാരാണ് പുസ്തകം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ട്.
 
അതേസമയം കണ്ണൂർ സർവകലാശാല വൈസ് ചാൻസലാറായ ഗോപിനാഥ് രവീന്ദ്രൻ വിഷയത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. നീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി വലിയ പ്രതിഷേധമാണുയരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍