നിശബ്ദരായി നോക്കി നിൽക്കില്ല, ഗാസയിലെ മരണങ്ങളിൽ ആശങ്ക, ഇസ്രായേലിനോട് സമാധാന കരാർ ആവശ്യപ്പെട്ട് കമലാ ഹാരിസ്

അഭിറാം മനോഹർ
വെള്ളി, 26 ജൂലൈ 2024 (15:54 IST)
ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ടെന്നും സമാധാന കരാര്‍ ഉണ്ടാക്കണമെന്നും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിലാണ് കമലാ ഹാരിസ് വെടിനിര്‍ത്തല്‍ കരാര്‍ വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്.
 
ഗാസ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ യുഎസ്- ഇസ്രായേല്‍ ബന്ധം ചര്‍ച്ച ചെയ്യാനായി യുഎസ് പ്രസിഡന്റുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നിലവിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ കമല ഹാരിസുമായി ചര്‍ച്ച നടത്തിയത്. ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുക. ഇസ്രായേല്‍- ഹമാസ് പോരാട്ടം അവസാനിപ്പിക്കുക. ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യുഎസ് മുന്നോട്ട് വെച്ചത്. എന്നാല്‍ വെടിനിര്‍ത്തല്‍ അടക്കമുള്ള ആവശ്യങ്ങളെ നെതന്യാഹു എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍
 

അനുബന്ധ വാര്‍ത്തകള്‍

Next Article