അമേരിക്കയിൽ നടന്ന ടി20 ലോകകപ്പ്, ഐസിസിക്ക് നഷ്ടം 167 കോടി!

അഭിറാം മനോഹർ

വെള്ളി, 19 ജൂലൈ 2024 (11:35 IST)
അമേരിക്കയില്‍ ആദ്യമായി നടത്തിയ ടി20 ലോകകപ്പ് ഐസിസിക്ക് കനത്ത നഷ്ടമേല്‍പ്പിച്ചതായി കണക്ക്. രാജ്യാന്ത്ര ക്രിക്കറ്റ് കൗണ്‍സിലിന് ടൂര്‍ണമെന്റ് നടത്തിപ്പിലൂടെ 167 കോടിയുടെ ഭീമന്‍ നഷ്ടമാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
 ഇന്ത്യ ചാമ്പ്യന്മാരായ ടൂര്‍ണമെന്റ് അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് അരങ്ങേറിയത്. ടൂര്‍ണമെന്റിലെ വമ്പന്‍ പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം വരെ അമേരിക്കയിലായിരുന്നു നടന്നത്. എന്നാല്‍ അതൊന്നും തന്നെ ഐസിസിക്ക് നേട്ടമായില്ല. അമേരിക്കന്‍ പിച്ചുകളില്‍ നടന്ന മത്സരങ്ങള്‍ ബാറ്റര്‍മാരുടെ ശവപറമ്പായി മാറുകയും ചെയ്തതോടെ കളി കാണാന്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍