രോഹിത്തല്ല, ഐസിസിയുടെ ജൂണിലെ താരം ബുമ്ര, വനിതകളിൽ സ്മൃതി മന്ദാന

അഭിറാം മനോഹർ

ബുധന്‍, 10 ജൂലൈ 2024 (15:13 IST)
ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്‌കാരത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പ്രധാന പേസറായ ജസ്പ്രീത് ബുമ്രയാണ് ജൂണ്‍ മാസത്തെ മികച്ച ക്രിക്കറ്റ് താരം. വനിതാ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓപ്പണറായ സ്മൃതി മന്ദാനയെ ജൂണ്‍ മാസത്തെ മികച്ച വനിതാ താരമായും തിരെഞ്ഞെടുത്തു. ഇതോടെ ഒരേ സമയം പുരുഷ, വനിതാ താരങ്ങള്‍ക്കുള്ള ഐസിസി പുരസ്‌കാരം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറി.
 
2024ലെ ടി20 ലോകകപ്പിലെ മികച്ച താരമായി ജസ്പ്രീത് ബുമ്രയേയാണ് തിരെഞ്ഞെടുത്തിരുന്നത്. ടൂര്‍ണമെന്റിലെ 8 മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ബുമ്ര എറിഞ്ഞിട്ടത്. രോഹിത് ശര്‍മയേയും അഫ്ഗാന്‍ ഓപ്പണറായ റഹ്മാനുള്ള ഗുര്‍ബാസിനെയും മറികടന്നാണ് ബുമ്രയുടെ നേട്ടം. അതേസമയം കഴിഞ്ഞ മാസം സൗത്താഫ്രിക്കക്കെതിരെ നടത്തിയ കിടിലന്‍ ബാറ്റിംഗ് പ്രകടനമാണ് സ്മൃതിക്ക് തുണയായത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ 2 സെഞ്ചുറികളാണ് സ്മൃതി മന്ദാന അടിച്ചെടുത്തത്. ശ്രീലങ്കന്‍ ക്രിക്കറ്റര്‍ വിഷ്മി ഗുണരത്‌നെയെയും ഇംഗ്ലണ്ടിന്റെ മയ ബൗച്ചിയറെയും പിന്നിലാക്കിയാണ് സ്മൃതി മന്ദാനയുടെ നേട്ടം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍