ഇറ്റലിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോയ നിലയില്‍, മരണത്തിന്‍റെ എണ്ണത്തില്‍ ചൈനയെയും പിന്നിലാക്കി

അനിരാജ് എ കെ
ഞായര്‍, 22 മാര്‍ച്ച് 2020 (11:29 IST)
ലോകമാകെ കൊവിഡ് 19 പടര്‍ന്നുപിടിക്കുമ്പോള്‍ രോഗബാധയുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഇറ്റലിയാണ്. കാര്യങ്ങള്‍ കൈവിട്ടുപോയ നിലയിലാണ് ഇറ്റലിയുടെ അവസ്ഥ. മരണത്തിന്‍റെ എണ്ണത്തില്‍ ചൈനയെയും മറികടന്ന് കുതിക്കുകയാണ് ഇറ്റലി. എന്തു ചെയ്യണമെന്ന് സര്‍ക്കാരിനോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ നിശ്ചയമില്ലാത്ത അവസ്ഥ.
 
4032 പേരാണ് ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത്. ചൈനയിലാകട്ടെ ഇതുവരെയുള്ള മരണ സംഖ്യ 3261 ആണ്. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ 47021 പേര്‍ക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 5986 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
 
ഓരോ ദിവസവും ഇറ്റലിയില്‍ 600നും 1000നും ഇടയില്‍ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. സ്ഥിതി അതീവ ഗുരുതരമാണെങ്കിലും സര്‍ക്കാരും ആരോഗ്യമേഖലയിലെ വിദഗ്ധരും പ്രതീക്ഷ കൈവിടുന്നില്ല. കൊവിഡിനെ വരുതിയില്‍ നിര്‍ത്താനുള്ള സകല ആയുധങ്ങളുമായി നിരന്തര പ്രയത്‌നത്തിലാണ് അവര്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article