വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രായേല്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഡിസം‌ബര്‍ 2024 (10:11 IST)
വിമതര്‍ ഭരണം പിടിച്ച സിറിയയുടെ 80 ശതമാനം സൈനിക സംവിധാനങ്ങളും തകര്‍ത്തതായി ഇസ്രായേല്‍. ഇസ്രയേല്‍ പ്രതിരോധ സേന ഐഡിഎഫ് ആണ് ഇക്കാര്യം അവകാശപ്പെട്ടത്. ആയുധങ്ങള്‍ ഭീകരരുടെ കൈവശം എത്താതിരിക്കാനാണ് ഇവ തകര്‍ത്തെന്നും ഇസ്രായേല്‍ അറിയിച്ചു. തകര്‍ക്കപ്പെട്ടവയില്‍ 15നാവിക സേന കപ്പലുകളും വിമാനവേദ മിസൈലുകളും ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു.
 
ആക്രമണം നടക്കുന്നതിനാല്‍ സിറിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം സിറിയന്‍ മുന്‍പ്രസിഡന്റായ ഹാഫീസ് അല്‍ അസാദിന്റെ ശവകുടീരം വിമതര്‍ അഗ്‌നിക്കുകയാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article