ഗര്‍ഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയ ആദ്യ രാജ്യമായി ഫ്രാന്‍സ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 മാര്‍ച്ച് 2024 (10:23 IST)
ഗര്‍ഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയ ആദ്യ രാജ്യമായി ഫ്രാന്‍സ്. വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫ്രെഞ്ച് പാര്‍ലമെന്റിലെ രണ്ടുചേമ്പറിലേയും നിയമവിദഗ്ധരാണ് ഇതിന് അനുമതി നല്‍കിയത്. ഫ്രെഞ്ച് ഭരണഘടന മാറ്റുന്നതിനുവേണ്ടിയുള്ള അഞ്ചില്‍ മൂന്ന് ഭൂരിപക്ഷം വോട്ടെടുപ്പിലൂടെ നിയമം നേടി. 
 
കഴിഞ്ഞദിവസമാണ് വോട്ടിങ് നടന്നത്. പാരീസിന് തെക്കുപടിഞ്ഞാറുള്ള വെര്‍സൈല്‍സ് കൊട്ടാരത്തില്‍ നിയമസഭാംഗങ്ങളുടെ പ്രത്യേക അസംബ്ലിയിലാണ് വോട്ടെടുപ്പ് നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article