പാക്കിസ്ഥാനില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 17 ഫെബ്രുവരി 2024 (12:03 IST)
പാക്കിസ്ഥാനില്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന പുലര്‍ച്ചെ 12.57നാണ് ഭൂചലചനം ഉണ്ടായത്. 190 കിലോമീറ്റര്‍ വ്യാപ്തിയില്‍ ഭൂചലനം ഉണ്ടായി. ഇതുവരെ ആള്‍ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
അതേസമയം മ്യാന്‍മറിലും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ദി നാഷണല്‍ സെന്റര്‍ ഫോര്‍ സിസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 9.25നാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ഭൂചലനത്തില്‍ ആള്‍നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനുവരി 12നും മ്യാന്‍മറില്‍ ഭൂചലനം ഉണ്ടായിട്ടുണ്ടായിരുന്നു. അന്നും 4.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍