മൂന്ന് ദിവസം കൊണ്ട് പെയ്തത് ഒരു വര്‍ഷത്തെ മഴ: ചൈനയിലെ പ്രളയത്തിന് പിന്നില്‍ അമേരിക്കയെന്ന് ചൈനീസ് മാധ്യമങ്ങളില്‍ ചര്‍ച്ച

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (11:23 IST)
ചൈനയിലെ ഷെങഷൂവില്‍ വെറും മൂന്ന് ദിവസം കൊണ്ട് പെയ്തത് ഒരു വര്‍ഷം പെയ്യാനുള്ള മഴയാണ്. കാലാവസ്ഥാ ഓര്‍ഗനൈസേഷന്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ആയിരം വര്‍ഷത്തിനിടെയുണ്ടായ എറ്റവും വലിയ പേമാരിയാണ് ഇത്. ഇത്തരം വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ചൈനയുടെ മുഖ്യ എതിരാളി അമേരിക്ക പ്രതിസ്ഥാനത്ത് വന്നത്. ഇത് അമേരിക്കയുടെ കാലാവസ്ഥ ആയുധമെന്നാണ് റെന്‍മിന്‍ യൂണിവേഴ്‌സിറ്റി ഓഫ് ചൈനയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ അസോസിയേറ്റ് ഡീന്‍ ജിന്‍ കാന്റോംഗ് പറയുന്നത്.
 
എന്നാല്‍ പലരും ഡീന്‍ ജിന്‍ കാന്റോങിനെ പരിഹസിച്ചു. അസംബന്ധം പുലമ്പാതെ മിണ്ടിതിരിക്കുവെന്നും താങ്കള്‍ എവിടെത്തെ പ്രൊഫസറാണെന്നുമൊക്കെ ചോദിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article