അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം: 200ഓളം പേരെ കാണാനില്ല

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (10:52 IST)
അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 200ഓളം പേരെ കാണാനില്ല. കൂടാതെ മുന്നൂറിലധികം വീടുകളും തകര്‍ന്നിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നൂറെസ്ഥാനിലാണ് മിന്നല്‍ പ്രളയം ഉണ്ടായത്. അതേസമയം താലിബാന്‍ ഭീകരരുടെ സാനിധ്യം രൂക്ഷമായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം രൂക്ഷമായിരിക്കുകയാണ്. 
 
അതേസമയം ചൈനയിലുണ്ടായ പ്രളയത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഒരു വര്‍ഷത്തെ മഴയാണ് ചൈനയില്‍ പെയ്തത്. അതിനാലാണ് പ്രളയം മനുഷ്യനിര്‍മിതമെന്ന് വിദഗ്ധര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article