താലിബാനുമായി ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സൈനിക സഹായം തേടുമെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ ഫരീദ് മാമുണ്ട്‌സെ പറഞ്ഞു. സാങ്കേതിക വിദ്യ, പരിശീലനം എന്നീകാര്യങ്ങളിലായിരിക്കും സാഹായം തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ രാജ്യത്തെ സ്ഥിതി ഭയാനകമാണ്. 150തോളം ജില്ലകളില്‍ സര്‍ക്കാര്‍ സേന താലിബാനുമായി പോരാടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം 22സൈനികരെയാണ് താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇതുവരെ നാലായിരം പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷത്തിലധികം പേര്‍ പാലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.