രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 44,230 പേര്‍ക്ക്; മരണം 555

ശ്രീനു എസ്
വെള്ളി, 30 ജൂലൈ 2021 (10:11 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 44,230 പേര്‍ക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 42,360 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ രോഗം മൂലം 555 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം  3,15,72,344 ആയിട്ടുണ്ട്.
 
ഇതുവരെ രാജ്യത്ത് കൊവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 4,23,217 ആണ്. നിലവില്‍ 4,05,155 പേര്‍ രാജ്യത്ത് രോഗബാധിതരായി ചികിത്സയിലാണ്. അതേസമയം 45,60,33,754 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article