ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അഭിറാം മനോഹർ
ബുധന്‍, 13 നവം‌ബര്‍ 2024 (12:12 IST)
Elon musk
വ്യവസായ പ്രമുഖനും ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ ഇലോണ്‍ മസ്‌കിന് ട്രംപ് സര്‍ക്കാരില്‍ സുപ്രധാനമായ ചുമതല.ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമിക്കൊപ്പം യുഎസ് സര്‍ക്കാരില്‍ കാര്യക്ഷമതാ വകുപ്പിന്റെ ചുമതലയാണ് ട്രംപ്നല്‍കിയിരിക്കുന്നത്.സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് തീരുമാനം. ഇതിന്റെ ഭാഗമായി അമേരിക്കയിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായ ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്ന് ഉറപ്പാണ്. നേരത്തെ ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയ ഇലോണ്‍ മസ്‌ക് ഈ ജോലി എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയാണ് ഇപ്പോള്‍ അമേരിക്കയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ളത്. 
 
നേരത്തെ തന്നെ സര്‍ക്കാരിന്റെ ചെലവുകള്‍ ചുരുക്കുമെന്നും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ ട്രംപ് ക്യാമ്പിനറ്റില്‍ പ്രതിരോധ സെക്രട്ടറിയായി പീറ്റര്‍ ഹെഗ്‌സെത്ത് സ്ഥാനമേല്‍ക്കും. ജോണ്‍ റാറ്റ്ക്ലിഫിനെയാണ് സിഐഐ ഡയറക്ടറായി തീരുമാനിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article