കൊവിഡിനെതിരെ ഫാവിപിരാവിര്‍ ഉപയോഗിച്ചുള്ള ചികിത്സ; അറുമാസം പ്രായമുള്ള കുഞ്ഞിന്റെ കറുത്ത കൃഷ്ണമണി നില നിറമായി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (10:40 IST)
കൊവിഡിനെതിരെ ഫാവിപിരാവിര്‍ ഉപയോഗിച്ചുള്ള ചികിത്സയില്‍ അറുമാസം പ്രായമുള്ള കുഞ്ഞിന്റെ കറുത്ത കൃഷ്ണമണി നില നിറമായി. തായ്‌ലന്റിലാണ് സംഭവം. കൊവിഡിനെതിരെ നല്‍കിയ ആന്റിവൈറല്‍ ഫാവിപിരാവിന്‍ ചികിത്സയ്ക്ക് ശേഷമാണ് നിറമാറ്റം സംഭവിച്ചത്. കുഞ്ഞ് കൊവിഡ് ലക്ഷണങ്ങള്‍ കാട്ടിയതിന് പിന്നാലെ മൂന്ന് ദിവസമാണ് ഫാവിപിരാവിര്‍ മരുന്ന് നല്‍കിയത്. പിന്നാലെ കൊവിഡ് ലക്ഷണങ്ങളില്‍ നിന്ന് കുഞ്ഞ് മുക്തനായി. എന്നാല്‍ കുഞ്ഞിന്റെ കൃഷ്ണമണിയുടെ നിറം മാറിയത് അമ്മ ശ്രദ്ധിച്ചു.
 
മരുന്ന് നല്‍കി 18മത്തെ മണിക്കൂറില്‍ നിറവ്യത്യാസം ഉണ്ടായെന്നാണ് പറയുന്നത്. പിന്നാലെ ഡോക്ടര്‍ മരുന്ന് നല്‍കുന്നത് നിര്‍ത്തുകയും അഞ്ചുദിവസങ്ങള്‍ക്ക് ശേഷം കൃഷ്ണമണിയുടെ പഴയ നിറം തിരിച്ചുവരുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article