കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കടന്നു, രോഗബാധിതർ ഏഴുലക്ഷം

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2020 (07:19 IST)
ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് 19 വ്യാപനവും മരണവും വർധിക്കുകയാണ്. കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 33,000 കടന്നു. ഇന്നലെ ഒരു ദിവസം മാത്രം മരിച്ചത് 3000ൽ അധികം ആളുകളാണ്. രോഗ ബധിതരുടെ എണ്ണം ഏഴുലക്ഷം കടന്നു. 
 
ഇറ്റലി, അമേരിക്ക, സ്പെയിൻ, ഇറാൻ എന്നീ രാജ്യങ്ങളിലാണ് കോവിഡ് നിയന്ത്രണാധീതമയിരികുന്നത്. ഇറ്റലിയിൽ മാത്രം 10,779 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 756 ആളുകൾ ഇറ്റലിയിൽ മരിച്ചു. സ്പെയിനിൻ മരിച്ചവരുടെ എണ്ണം 6,803 ആയി. ഇന്നലെ മാത്രം മരിച്ചത് 821 പെരാണ്.
 
2,471 പേരാണ് രോഗം ബധിച്ച് അമേരിക്കയിൽ മരിച്ചത്. 251 പേർ ഇന്നലെ മാത്രം അമേരിക്കയിൽ മരിച്ചു. രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷ കടക്കുകയും ചെയ്തു. ന്യൂയോർക്കിൽ മാത്രം അര ലക്ഷത്തോളം പേർക്ക് കോവിഡ് ബധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. ഈ സാഹചര്യം തുടരുകയാണെങ്കിൽ നിബ്ബന്ധിത ക്വറന്റീൻ പ്രഖ്യാപിക്കേണ്ടി വരും എന്ന് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article