കൊറോണ ലോകവ്യാപകമായി പടർന്നു പിടിക്കുന്നു; വാഷിംഗ്ടണില്‍ ആദ്യ മരണം, മരണസംഖ്യ 2944

ചിപ്പി പീലിപ്പോസ്
ഞായര്‍, 1 മാര്‍ച്ച് 2020 (10:45 IST)
കൊറോണ ലോകവ്യാപകമായി പടന്നു പിടിക്കുകയാണ്. കൊറോണ ബാധിച്ച് അമേരിക്കയിലും ഒരാള്‍ മരിച്ചു. ഇറ്റലിയിലും ദക്ഷിണ കൊറിയയിലും മരണ സംഖ്യ ഉയരുകയാണ്. ലോകത്ത് ആകെ 2,944 പേരാണ് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത്. 
 
തലസ്ഥാനമായ വാഷിങ്ടണിലാണ് അമേരിക്കയിലെ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിൽ 22 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇറാനിൽ 200ലധികം ആളുകൾ മരിച്ചതായി റിപ്പോർട്ട് വന്നിരുന്നു.  
 
ചൈനയില്‍ കൊറോണ മരണം 2835 ആയി. 61ഓളം രാജ്യങ്ങളിലായി എണ്‍പത്തയ്യായിരത്തിലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
 
കൊറോണ, കൊറോണ വൈറസ്, കോവിഡ് 19, അമേരിക്ക, ആരോഗ്യം, Corona, Corona Virus, Covi

അനുബന്ധ വാര്‍ത്തകള്‍

Next Article