ചിക്കനിലൂടെ കൊറോണ പടരുമെന്ന് വ്യാജ പ്രചരണം, പൊതുവേദിയിൽ ചിക്കൻ ഫ്രൈ കഴിച്ച് തെലങ്കാന മന്ത്രിമാരുടെ മറുപടി

ശനി, 29 ഫെബ്രുവരി 2020 (16:44 IST)
ഡൽഹി: ചിക്കനിലൂടെ കൊറോണ വൈറസ് പടരുമെന്ന വ്യാജ പ്രചരണങ്ങൾക്ക് ചിക്കൻ ഫ്രൈ കഴിച്ച് മറുപടി നൽകി തെലങ്കാനയിലെ മന്ത്രിമാർ. വ്യാജ പ്രചരണത്തെ തുടർന്ന് ജനങ്ങളിൽ ഉണ്ടായ ഭീതി ഒഴിവാക്കുന്നതിനാണ് പൊതുവേദിയിൽവച്ച് ചിക്കൻ ഫ്രൈ കഴിച്ച് മന്ത്രിമാർ ജനങ്ങളെ ബോധവൽക്കരിച്ചത്.    
 
തെലങ്കാന മന്ത്രിമാരായ കെ ടി രാമ റാവു, എട്ടേല രാജേന്ദ്രന്‍, തലസാനി ശ്രീനിവാസ് യാദവ് എന്നിവരാണ് പ്രവർത്തകരോടൊപ്പം ചിക്കൻ ഫ്രൈ കഴിച്ചുകൊണ്ട്. വ്യാജ പ്രചരണങ്ങൾക്ക് മറുപടി നൽകിയത്. കൊഴിയിമുട്ടയിലൂടെയും, കോഴിയിറച്ചിയിലൂടെയും കൊറോണ വൈറസ് പടരും എന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതോടെയാണ് പ്രചരണങ്ങളെ നേരിടാൻ മന്ത്രിമാർ തന്നെ നേരിട്ടിറങ്ങിയത്.

Telangana ministers eat chicken on public stage, to dispel rumours about coronavirus

Read @ANI story | https://t.co/43aRrK77fl pic.twitter.com/Hozg2lsTs8

— ANI Digital (@ani_digital) February 29, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍