പറയാതെ അവൾ എങ്ങോട്ടും പോകില്ല, മൃതദേഹം കണ്ടെത്തിയ സ്ഥലം കുട്ടി മുൻപ് കണ്ടിട്ടില്ല, അന്വേഷണം വേണമെന്ന് ദേവനന്ദയുടെ മാതാപിതാക്കൾ
കൊല്ലം: കൊല്ലം ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ. നിമിഷനേരം കൊണ്ടാണ് കുട്ടിയെ കാണാതായത്, ദേവനന്ദയെ തട്ടിക്കൊണ്ടുപോയത് തന്നെയാണ് എന്നാണ് അമ്മ ധന്യ പറയുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതുതന്നെയാണ് എന്നോട് പറയാതെ അവൾ എങ്ങോട്ടും പോകാറില്ല. ഒറ്റയ്ക്ക് ആ ഭഗത്തേയ്ക്ക് ഒന്നും കുട്ടി പോകില്ല. മകൾ ഷാൾ കൊണ്ട് കളിക്കുകയായിരുന്നു, അവൾ കളിക്കുന്ന ഷാളായിരുന്നു അത്. കുട്ടി ഒരിക്കലും ആറിന്റെ മറുകരയിലുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. അവളെ അങ്ങോട്ട് കൊണ്ടുപോയിട്ടേയില്ല.