ഈ അവസ്ഥയിൽ ഞങ്ങൾ ഖേദിക്കുന്നു. പക്ഷേ പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യമെന്നത് ഞങ്ങളുടെ മുൻഗണനയാണ്. കാർ ഷോയുടെ സംഘാടകർ വെള്ളിയാഴ്ച്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ജനീവയിലും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മറ്റ് പല ഭാഗങ്ങളിലും നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വടക്കന്‍ ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ വ്യാപകമാണ്. കൂടാതെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വൈറസ് ബാധ പടരുന്നതായി റിപ്പോർട്ടുകളുണ്ട്.ഇതോടെ വൈറസ് പടരുന്നത് തടയുന്നതിനായി മാർച്ച് 15വരെ ആയിരത്തിലധികം പേരുടെ ഒത്തുച്ചേരൽ സ്വിറ്റ്സർലൻഡ് നിരോധിച്ചിരുന്നു, ഇതിന്റെ ഭാഗമായാണ് ജനീവയിലെ വാഹനപ്രദർശനവും റദ്ദാക്കിയിരിക്കുന്നത്.