ബഹ്‌റൈനിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

അഭിറാം മനോഹർ

തിങ്കള്‍, 24 ഫെബ്രുവരി 2020 (13:49 IST)
ബഹ്‌റൈനിൽ ആദ്യ കൊറോണ വൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനിൽ നിന്നെത്തിയ ബഹ്‌റൈൻ പൗരനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇയാൾ നേരത്തെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
 
കൂടുതൽ പരിശോധനകൾക്കായി രോഗിയെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി.പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ ചികിത്സ പുരോഗമിക്കും. രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷിക്കുമെന്നും ആവശ്യമെങ്കിൽ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യാമന്ത്രാലയം വ്യക്തമാക്കി.
 
കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.കൊറോണ ബാധ സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യം സന്ദര്‍ശിക്കുകയോ രോഗ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയം തോന്നുകയോ രോഗിയുമായി അടുത്തിടപഴകുകയോ ചെയ്‌തി‌ട്ടുണ്ടെങ്കിൽ ഉടൻ തന്നെ 444 എന്ന നമ്പറിൽ ബന്ധപ്പെടുകയും നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍