രണ്ട് മൃതദേഹങ്ങൾ, നിരവധി കോവിഡ് ബാധിതർ, 1898 യത്രക്കരുമായി ആഡംബര കപ്പൽ അമേരിക്കൻ തിരത്ത്

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2020 (09:11 IST)
കോവിഡ് 19 ബാധിയെ തുടർന്ന് മരിച്ച രണ്ടു യാത്രക്കാരും 12 കോവിഡ് ബാധിതരുമായി ആഡംബര കപ്പല്‍ കോറല്‍ പ്രിൻസസ് അമേരിക്കൻ തീരമായ മിയമിയിൽ നങ്കുരമിട്ടു. മാര്‍ച്ച് 5ന് ചിലെയിലെ സാന്റിയാഗോയില്‍ നിന്നും അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലേക്ക് യാത്ര പുറപ്പെട്ടതാണ് കോറൽ പ്രിൻസസ്. മാർച്ച് 19ന് കപ്പൽ ബ്യുണ ഐറസിൽ എത്തി 
 
എന്നാൽ അര്‍ജന്റീനയില്‍ യാത്രക്കാരെ ഇറക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. ഉറുഗ്വാ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ തീരങ്ങളില്‍ അടുപ്പിയ്ക്കാൻ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ഏപ്രില്‍ 4ന് മിയാമി തീരത്ത് നങ്കൂരമിടുകയായിരുന്നു. 1,020 യാത്രക്കാരും 878 ജീവനക്കാരുമാണ് കപ്പലിൽ ഉള്ളത്. ഇതിൽ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. മിയാമി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ചാര്‍ട്ടഡ് വിമാനത്തിലായിരിക്കും ഇവരെ കൊണ്ടുപോവുക.

അനുബന്ധ വാര്‍ത്തകള്‍

Next Article