ബൈക്കിൽ ചാരായം വിൽപ്പന, കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2020 (08:38 IST)
ബൈക്കിൽ ചാരായം വിൽപ്പന നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോൺഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സി‌ക്യുട്ടിവ് അംഗവും, യുത്ത്കോൺഗ്രസ് നേതാവുമായ മുഹമ്മദ് സനൽ (36) പുതുക്കാട്ടിൽ ഗിരീഷ് (22) എന്നിവരാണ് ആലപ്പുഴ ഹരിപ്പാട് വച്ച് പിടിയിലായത്.
 
ഒന്നര ലിറ്റർ ചാരായവും, വിൽപ്പന നടത്താൻ ഉപയോഗിച്ച ഇരുചക്ര വഹനങ്ങളും 10,030 രൂപയും ഇവരിൽനിന്നും പിടിച്ചെടുത്തിട്ടുണ്ട്. ലോക്‌ഡൗണിൻ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതിനെ തുടർന്ന് വ്യാജ മദ്യ വിൽപ്പന സംസ്ഥാനത്ത് സജീവമായിട്ടുണ്ട്. നിരവധി പേരെ എക്സൈസ് ഇതിനോടകം തന്നെ പിടികൂടി കഴിഞ്ഞു.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article