സംഗീത സംവിധായകൻ എംകെ അർജുനൻ മാസ്റ്റർ അന്തരിച്ചു

തിങ്കള്‍, 6 ഏപ്രില്‍ 2020 (07:31 IST)
കൊച്ചി: സംഗീത സംവിധായകൻ എംകെ അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസായിരുന്നു. കൊച്ചി പള്ളുരുത്തിയിൽ വീട്ടിൽ ഇന്ന് പുലർച്ചെ 3.3 ഓടൊയായിരുന്നു അന്ത്യം. 200ഓളം, ചിത്രങ്ങളിലായി ആയിരത്തോളം ഗാനങ്ങളൊരുക്കിയിട്ടുണ്ട് എകെ അർജുനൻ മാസ്റ്റർ. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമ സംഗീത രംഗത്തേയ്ക്ക് എത്തുന്നത്.
 
1936 ഓഗസ്റ്റ് 25ന് ഫോർട്ട്കൊച്ചിയിൽ ചിരപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാല് മക്കളിൽ ഏറ്റവും ഇളയ അളായി ജനനം. പകരക്കാരനായാണ് പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. പിന്നീട് ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം കെപിഎസി തുടങ്ങിയ സമിതികൾക്കായി 300 ഓളം നാടകങ്ങളിലായി 800ഓളം ഗാനങ്ങൾ ഒരുക്കി. കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം. എആർ റഹ്‌മാൻ അദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍