നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവവത്തില്‍ വിശദീകരണവുമായി മകന്‍. സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിശദീകരണവുമായി വയോധികന്റെ മകന്‍ രാജസേനന്‍ എത്തിയത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അച്ഛന്റെ ആഗ്രഹപ്രകാരമാണ് സമാധിയിലിരുത്തിയതെന്നും എനിക്കതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാകില്ലെന്നും രാജസേനന്‍ പറഞ്ഞു.