കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾകൂടി മരിച്ചു

തിങ്കള്‍, 6 ഏപ്രില്‍ 2020 (08:20 IST)
കോവിഡ് ബാധയെ തുടർന്ന് അമേരിക്കയിൽ രണ്ട് മലയാളികൾകൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോൺ എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ അമേരിക്കയിൽ വൈറസ് ബാധയെ തുടർന്ന് മരിച്ച മലയാളികളുടെ എണ്ണം ആറായി. കോവിഡ് ബാധയെ തുടർന്ന് ഐർലൻഡിലും സൗദിയിലും മലയാളികൾ മരിച്ചിട്ടുണ്ട്. 
 
കോട്ടയം സ്വദേശിയായ ബീന ജോർജാണ് അയർലൻഡിൽ മരിച്ചത്. ഇവർ ക്യാൻസർ രോഗിയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഭർത്താവും മകളും ഐസൊലേഷനിൽ ചികിത്സയിലാണ്. മലപ്പുറം ചെമ്മാട് സ്വദേശിയായ സഫ്‌വാൻ ആണ് കോവിഡ് ബാധയെ തുടർന്ന് സൗദിയിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍