രാജ്യം മുഴുവന്‍ പ്രതീക്ഷയുടെ പൊന്‍‌ദീപം തെളിഞ്ഞു

അല്ലിമ

ഞായര്‍, 5 ഏപ്രില്‍ 2020 (23:24 IST)
കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ അകറ്റാന്‍ രാജ്യം മുഴുവന്‍ പ്രതീക്ഷയുടെ പൊന്‍‌ദീപം തെളിഞ്ഞു. ഞായറാഴ്ച രാത്രി ഒമ്പത് മണി മുതല്‍ 9.09 വരെ ആയിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വീടുകളില്‍ ലൈറ്റുകള്‍ അണച്ച ശേഷം ഏവരും ദീപം കൊളുത്തിയത്.
 
കൊറോണവൈറസ് ബാധയാല്‍ ഇരുട്ടിലേക്ക് വീഴാനൊരുങ്ങിയ ഒരു ജനത മുഴുവന്‍ ഒരുമിച്ച് നിന്ന് ഐശ്വര്യത്തിന്‍റെയും ഒരുമയുടെയും പ്രതീക്ഷയുടെയും ദീപം തെളിയിച്ചപ്പോള്‍ അത് മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാനുള്ള പുതിയ ഊര്‍ജ്ജപ്രവാഹമായി മാറി.
 
രാഷ്ട്രീയഭേദമന്യേ ഏവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ നെഞ്ചോടുചേര്‍ത്തപ്പോള്‍ ഞായറാഴ്ച രാത്രി ഒമ്പതുമണിമുതലുള്ള ഒമ്പതുമിനിറ്റ് നേരം രാജ്യം ദീപക്കാഴ്ചയുടെ സൌന്ദര്യം പേറി. ഒരു മഹാമാരിക്കും നഷ്‌ടപ്പെടുത്താനാകാത്ത ചൈതന്യമാണ് ഭാരതജനതയുടെ മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് വിളിച്ചോതുന്നതായി ഈ ദീപപ്രഭ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍