ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

സിആര്‍ രവിചന്ദ്രന്‍

ശനി, 11 ജനുവരി 2025 (13:38 IST)
ഓരോ ദിവസം കഴിയും തോറും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും ആവശ്യക്കാര്‍ക്ക് കുറവൊന്നുമില്ല. പ്രത്യേകിച്ച് ഉത്സവ സീസണുകളില്‍ സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് പലരും കാണുന്നത്. അതുകൊണ്ട് തന്നെ ഇവയുടെ വിപണിയും സജീവമാണ്. വിലക്കൂടുന്നതിന് അന്താരാഷ്ട്ര തലം മുതലുള്ള ഘടങ്ങള്‍ കാരണമാകുന്നുണ്ട്. ആഗോള വിപണിയിലെ ഡിമാന്‍ഡിലെ മാറ്റങ്ങള്‍, കറന്‍സി മൂല്യങ്ങള്‍, പലിശ നിരക്കുകള്‍, സ്വര്‍ണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കരണമാകുന്നു.  
 
കൂടാതെ, ആഗോള സമ്പദ്വ്യവസ്ഥയുടെ സ്ഥിതി,  യുഎസ് ഡോളറിന്റെ മൂല്യം തടങ്ങിയ മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ എന്നിവയും ഇന്ത്യയിലെ സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നു. ഇത്തരത്തിലെ വിലക്കൂടുതല്‍ നാണ്യപെരുപ്പത്തിനും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നതിനും കാരണമായേക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍