ഭരണമാറ്റത്തിന് പിന്നാലെ തിരിച്ചടിച്ച് ചൈന: മൈക് പോംപിയോ അടക്കം ട്രംപിന്റെ 28 വിശ്വസ്തർക്ക് വിലക്ക്

Webdunia
വ്യാഴം, 21 ജനുവരി 2021 (09:28 IST)
വാഷിങ്ടൺ: അമേരിക്കയിൽ ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തർ ഉൾപ്പടെ 28 അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി ചൈന. മൈക് പോംപിയോയും ചൈന ഉപരോധിച്ച ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുണ്ട്. ചൈനയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു എന്നതാണ് കാരണമായി ചൈന ചൂണ്ടിക്കാട്ടുന്നത്. ചൈനയുടെ നടപടിയിൽ ബൈഡൻ ഭരണകൂടം പ്രതിഷേധമറിയിച്ചു. ചൈനയിൽ ഉയിഗുർ വംശജർക്കു നേരെ നടക്കുന്നത് വംശഹത്യയാണെന്ന് അധികാരമൊഴിയുന്നതിന് മണികൂറുകൾക്ക് മുൻപ് മൈക്ക് പോംപിയോ പ്രതികരിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article