സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അഭിറാം മനോഹർ
വെള്ളി, 1 നവം‌ബര്‍ 2024 (10:21 IST)
India- canada
നയതന്ത്രബന്ധം വഷളായതിന് പിന്നാലെ ഇന്ത്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കാനഡ. നൂതന സൈബര്‍ സാങ്കേതിക വിദ്യയിലൂടെ കാനഡയെ ഇന്ത്യ നിരന്തരം നിരീക്ഷിക്കുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കാനഡ ആരോപിച്ചു. 
 
സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നും കാനഡ ആരോപിച്ചു. നേരത്തെ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്നും കാനഡ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article