ഹജ്ജ് 2025: ഒന്നാം ഗഡു അടയ്ക്കുന്നതിനുള്ള തിയതി നവംബര്‍ 11 വരെ നീട്ടി

രേണുക വേണു

വ്യാഴം, 31 ഒക്‌ടോബര്‍ 2024 (13:17 IST)
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം 2025 വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യ ഗഡു അടയ്ക്കുന്നതിനുള്ള തിയതി നീട്ടി. പണം അടയ്ക്കുന്നതിനുള്ള സമയപരിധി നവംബര്‍ 11 ആക്കിയിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 
 
ആദ്യ ഗഡു തുകയായി ഒരാള്‍ 1,30,300 രൂപയാണ് അടയ്‌ക്കേണ്ടത്. ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓണ്‍ലൈന്‍ ആയോ 11-11-2024 നകം പണമടക്കേണ്ടതാണ്. 
 
പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബര്‍ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍