ഓസ്ട്രേലിയയില്‍ കാര്‍ അപകടം: മലയാളികളായ നവദമ്പതിമാര്‍ മരിച്ചു

റെയ്‌നാ തോമസ്
ശനി, 21 ഡിസം‌ബര്‍ 2019 (14:12 IST)
ഓസ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച്‌ മലയാളികളായ നവദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. ഒക്ടോബര്‍ 28-ന് വിവാഹിതരായി ഓസ്‌ട്രേലിയയ്ക്ക് പോയ നവദമ്പതിമാരാണ് കാറപകടത്തില്‍ മരിച്ചത്.
 
തുരുത്തിപ്ലി തോമ്പ്ര ടിഎ മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി മാത്യു, ഭാര്യ നിനു ആല്‍ബിന്‍ എന്നിവരാണ് മരിച്ചത്. വിധി രണ്ട് പേരെയും തട്ടിയെടുത്തത് മധുവിധു തീരും മുന്‍പേയായിരുന്നു. യാത്ര പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയവരുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ഞെട്ടിച്ചു.
 
ഓസ്‌ട്രേലിയന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 12.45ന് ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം. ഇടിച്ച ഉടനെ റോഡില്‍ നിന്നു മറിഞ്ഞ് തീപിടിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article