റോഡിലെ കുഴി വീണ്ടും ജീവനെടുത്തു; അമ്മൂമ്മയ്‌ക്ക് അന്ത്യചുംബനം നൽകി മടങ്ങിയ യുവാവ് ലോറി കയറി മരിച്ചു

തുമ്പി ഏബ്രഹാം

ബുധന്‍, 18 ഡിസം‌ബര്‍ 2019 (09:08 IST)
റോഡിലെ കുഴി തീർത്ത അപകടത്തിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു. അമ്മൂമ്മയ്‌ക്ക് അന്ത്യ‌ചുംബനം നൽകി വീട്ടിലേക്ക് മടങ്ങവെ യുവാവ് ടാങ്കർ ലോറി കയറി മരിച്ചു. പീച്ചാനിക്കാട് മേച്ചേരിക്കുന്ന് മാത്തുംകുടി വീട്ടിൽ എംസി പോളിച്ചന്റെ മകൻ ജിമേഷാണ് മരിച്ചത്. 
 
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.15ടെ അങ്കമാലി സിഎസ്ഐ ഓഡിറ്റോറിയത്തിന് സമീപം വെച്ചായിരുന്നു അപകടം. കുഴിയിൽ ചാടാതിരിക്കാൻ മുൻപിൽ പോയ കാർ പെട്ടന്ന് ബ്രേക്കിട്ടു. 
 
കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ജിമേഷ സഞ്ചരിച്ച സ്കൂട്ടർ കാറിൽ ഇടിച്ച് ടാങ്കർ ലോറിക്കിടയിലേക്ക് മറിഞ്ഞു. ടാങ്കർ ലോറി ജിമേഷിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍