ആ സമയങ്ങളിൽ ഉണ്ടാകുന്ന ബ്ലീഡിങ് ഇങ്ങനെയോ? എങ്കിൽ ഗർഭം അലസാൽ സാധ്യതയുണ്ട് !

നീലിമ ലക്ഷ്മി മോഹൻ

ചൊവ്വ, 17 ഡിസം‌ബര്‍ 2019 (18:54 IST)
ആർത്തവ സമയത്ത് സ്‌ത്രീകളിൽ കണ്ടുവരുന്ന വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥകളും പതിവാണ്. ആർത്തവ രക്തം അമിതമായി പോകുന്നതും ചില സ്‌ത്രീകളിൽ കാണപ്പെടാറുണ്ട്. ഇതിലൊന്നും സ്വാഭാവികമായി പേടിക്കാനൊന്നുമില്ല എന്നാണ് വിദഗ്ധർ പറയുന്നത്
 
എന്നാൽ ആർത്തവരക്തം കട്ടപിടിക്കുന്നത് ചെറിയകാര്യമാണെങ്കിലും അളവ് കൂടുംതോറും ശ്രദ്ധിക്കണം. അമിത രക്തസ്രാവമുണ്ടാകുന്ന അവസരങ്ങളിലാണ് രക്തം കട്ടപിടിച്ചു കാണപ്പെടാറുള്ളത്. ചെറിയ തോതിൽ രക്തം കട്ടപിടിച്ചതിനെ ഓർത്ത് ആകുലപ്പെടേണ്ടതില്ല.
 
എന്നാൽ രക്തത്തിന്റെ അളവുകൂടുംതോറും ജാഗരൂകരാകേണ്ടതുണ്ട്. പുറംതള്ളുന്ന കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്ഫ് ബോളിനേക്കാൾ വലിപ്പമുണ്ടെങ്കിൽ അവ കാര്യമാക്കേണ്ടതുണ്ട്. ഇത് ഗർഭാശയത്തിൽ മുഴ, ഗർഭം അലസൽ, ആർത്തവവിരാമം, ഗർഭാശയ അർബുദം, അമിത വണ്ണം എന്നി രോഗങ്ങളിൽ ചിലതിന്റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. ഇങ്ങനെ കാണപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍