ശരീരഭാരം കുറയ്‌ക്കണോ?; ജീരക വെള്ളം പതിവാക്കിയാൽ മതി!

തുമ്പി ഏബ്രഹാം

തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (14:39 IST)
ജീരക വെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജീരക വെള്ളത്തിൽ പലതരത്തിലുള്ള ഉള്ള ആൻറി ഓക്സിഡൻന്റുകൾ ഒത്തു ചേർന്നിരിക്കുന്നു. ഇത് ശരീരത്തിനുള്ളിലെ ഒരുവിധപ്പെട്ട എല്ലാ വിഷാംശങ്ങളെയും പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളുടെ സാന്നിധ്യം പല പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. 
 
ഇവയിൽ അടങ്ങിയിട്ടുള്ള പോളിഫെനോളുകൾ, ഗാലിക് ആസിഡുകൾ, ക്വെർസെറ്റിൻ, കാംപ്ഫെറോൾ തുടങ്ങിയ സംയുക്തങ്ങൾ എല്ലാം തന്നെ ഫ്രീ-റാഡിക്കൽസിനെ തടഞ്ഞുനിർത്താൻ ശേഷിയുള്ളവയാണ്. ഇവ നിയന്ത്രണ വിധേയമാകുന്നത് മൂലം ശരീരത്തിനുള്ളിലെ സമ്മർദ്ദത്തെയും വീക്കത്തെയും തടയാൻ സാധിക്കുകയും അങ്ങനെ ശരീരഭാരം വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാൻ സാധിക്കുകയും ചെയ്യുന്നു.
 
ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാൻ ഏറ്റവും എളുപ്പത്തിൽ സഹായിക്കുന്ന ഒരു ചേരുവയാണ് ജീരകം. അതുകൊണ്ടു തന്നെ ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ്. 
 
നാച്ചുറൽ റെമിഡീസ് പ്രസിദ്ധീകരിച്ച ഒരു പഠന ലേഖനമനുസരിച്ച്, ജീരക വിത്തുകളിൽ ഫൈറ്റോസ്റ്റെറോളുകൾ, സാപ്പോണിനുകൾ തുടങ്ങിയ ബയോ ആക്റ്റീവ് ധാതു ഘടകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഇത് എല്ലായ്പ്പോഴും ശരീരത്തിലെ കൊളസ്ട്രോളിനെ പിത്തരസം ആക്കി മാറ്റുവാൻ സഹായിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍