ഗർഭകാലത്തെ ഛർദ്ദിക്ക് പരിഹാരം അടുക്കളയിൽ തന്നെയുണ്ട് !

ഗോൾഡ ഡിസൂസ

ശനി, 14 ഡിസം‌ബര്‍ 2019 (17:32 IST)
ഗർഭകാലം വളരെയധികം സൂക്ഷിക്കേണ്ട ഒരു സമയമാണ്. ആരോഗ്യപരമായ ഒരുപാട് കാര്യങ്ങളിൽ ഗർഭിണികൾ ശ്രദ്ധ നൽകേണ്ടതുണ്ട്. ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. രാവിലെയുള്ള ഛര്‍ദ്ദിയാണ് പലപ്പോഴും ഗര്‍ഭിണികള്‍ക്ക് ഏറ്റവും വലിയ വിനയായി തീരുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി പല പ്രതിവിധികളും തേടുന്നവരാണ് മിക്ക ഗര്‍ഭിണികളും. ഗര്‍ഭകാലത്തുണ്ടാകുന്ന ഛര്‍ദ്ദിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. 
 
നാരങ്ങയുടെ നീര് കഴിക്കുന്നത് ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ സഹായിക്കും. അല്‍പം ഗോതമ്പ് പാലില്‍ തിളപ്പിച്ച് കഴിക്കുന്നതും ഈ പ്രശ്നത്തെ ഇല്ലാതാക്കും. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ചേര്‍ത്ത് കഴിക്കുന്നതും ഉത്തമമാണ്. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതിലൂടെ ഛര്‍ദ്ദിക്കാന്‍ വരുന്ന പ്രവണത ഇല്ലാതാക്കാം. തൈര് കഴിക്കുന്നതും ഇതിന് മികച്ച പരിഹാരമാണ്.  
 
ഗര്‍ഭകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അത് വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് രാവിലെയുണ്ടാവുന്ന ഛര്‍ദ്ദിക്ക് പരിഹാരം നല്‍കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഏത് രോഗത്തിനും പരിഹാരം നല്‍കുന്ന ഒന്നായ ഇഞ്ചി കഴിക്കുന്നതും ഛര്‍ദ്ദിക്ക് പരിഹാരമാണ്. കര്‍പ്പൂര തുളസിയില ഒരു പാത്രത്തിലിട്ട് തിളപ്പിച്ച് അതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍