എല്ലുകൾക്ക് ബലക്കുറവുണ്ടോ ? കഴിക്കേണ്ടത് ഈ ആഹാരങ്ങൾ !

ശനി, 14 ഡിസം‌ബര്‍ 2019 (20:01 IST)
ഒരു പ്രായം കഴിഞ്ഞാൽ പിന്നെ എല്ലുകളുടെ ബാലക്കുറവ് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. സ്ത്രീകളെയാണ് ഇത് ഏറെ ബാധിക്കുക. എന്നാൽ ആഹാരത്തിലൂടെ തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. കഴിക്കുന്ന ഭക്ഷണങ്ങൾ അതിനനുസരിച്ച് ക്രമീകരിക്കണം എന്ന് മാത്രം. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യമാണ് ആവശ്യം, അതിനാൽ കാൽസ്യം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ വേണം കഴിക്കാൻ. 
 
പയർ വര്‍ഗങ്ങളിലും ഇലക്കറികളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ചെറിയ മുള്ളോടുകൂടിയ മത്തി, നെത്തോലി എന്നിവയിലും കാല്‍സ്യം സമൃദ്ധമാണ്. പാല് മുട്ട എന്നിവയിലും ധാരാളം കൽസ്യം ഉണ്ട്. അതിനാൽ ദിവസവും ഒരു ഗ്ലാസ് പാല് കുടിക്കുന്നത് എല്ലിന്റെ ബലക്ഷയം ഒഴിവാക്കാൻ സഹായിക്കും. പാൽ ഉൽപ്പന്നങ്ങളെല്ലാം ഗുണകരം തന്നെ. 
 
കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിയുടെ സാന്നിധ്യം ആവശ്യമാണ്. അതിനാൽ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. പ്രഭാതങ്ങളിൽ വെയിൽ കായുന്നതും വൈറ്റമിൻ ഡിയെ ശരീരത്തിലെത്തിക്കും. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതും എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഗുണകരമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍