ലോകേഷ് ഒരുക്കിയ 'കൂലി'യില്‍ ആമിര്‍ ഖാന്‍ കാമിയോ വേഷം ചെയ്തിരുന്നു. ലോകേഷുമായുള്ള സൗഹൃദത്തെ തുടര്‍ന്ന് പ്രതിഫലം പോലും വാങ്ങാതെയാണ് ആമിര്‍ ഖാന്‍ കൂലിയില്‍ അഭിനയിച്ചത്. എന്നാല്‍ കൂലിയിലെ ആമിറിന്റെ കഥാപാത്രം വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടു. ഇതോടെ ലോകേഷുമായുള്ള ബന്ധത്തിലും വിള്ളല്‍ വീണതായാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരക്കഥ പൂര്‍ണമായി പൂര്‍ത്തിയാക്കാത്തതാണ് ആമിറിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി ചിത്രീകരണം ആരംഭിക്കാനും ഷൂട്ടിങ്ങിനിടെ തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താമെന്നുമായിരുന്നു ലോകേഷിന്റെ നിലപാട്. എന്നാല്‍ തിരക്കഥ പൂര്‍ണമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രം ചിത്രീകരണം ആരംഭിച്ചാല്‍ മതിയെന്നാണ് ആമിറിന്റെ പക്ഷം. ഈ അഭിപ്രായ വ്യത്യാസമാണ് ലോകേഷ് - ആമിര്‍ പ്രൊജക്ടിനെ അനിശ്ചിതത്വത്തില്‍ ആക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരുവരും ഇതേ കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.